ഡിവൈഎഫ്‌ഐ യുവജന പരേഡ് ഇന്ന് പയ്യന്നൂരില്‍

പയ്യന്നൂര്‍:ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം പയ്യന്നൂരില്‍ യുവജന പരേഡ് നടത്തും.അക്രമകാരികളെ ഒറ്റപ്പെടുത്തുക, ഭരണഘടനയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യുവജന പരേഡ് സംഘടിപ്പിക്കുന്നത്.വൈകുന്നേരം നാലിന് പുതിയ ബസ്റ്റാന്റില്‍നിന്നാരംഭിക്കുന്ന യുവജന പരേഡ് ഷേണായി സ്‌ക്വയറില്‍ സമാപിക്കും.തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ഐ.മധുസൂദനന്‍,എ.വി.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിക്കും.

സൂപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടത്തുന്ന അക്രമത്തിനും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മിന്നല്‍ ഹര്‍ത്താലുകള്‍ക്കുമെതിരെ ഇന്നലെ പയ്യന്നൂരില്‍ എല്‍ഡിഎഫിന്റെ വന്‍ പ്രതിഷേധവുമുയര്‍ന്നു.പയ്യന്നൂരും സമീപ പ്രദേശങ്ങളിലുമുള്ള നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനമാണ് ഇതിന്റെ ഭാഗമായി പയ്യന്നൂരില്‍ നടത്തിയത്.പയ്യന്നൂര്‍ എകെജി സെന്ററില്‍നിന്ന് ആരംഭിച്ച പ്രകടനം പെരുമ്പയിലെത്തിയശേഷം പഴയ ബസ്റ്റാന്റില്‍ സമാപിച്ചു.

തുടര്‍ന്ന് കെ.വി.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.കൃഷ്ണന്‍ എംഎല്‍എ,നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, വൈസ് ചെയര്‍മാന്‍ കെ.പി.ജ്യോതി എല്‍ഡിഎഫ് ഘടകക്ഷിനേതാക്കളായ ടി.ഐ.മധുസൂദനന്‍,കെ.പി.മധു,പി.വി.കുഞ്ഞപ്പന്‍,എം.രാഘവന്‍,എം.വി.ഗോവിന്ദന്‍,പി.ശ്യാമള, എം.രാമകൃഷ്ണന്‍, കെ.സി.ലതികേഷ്,പി.ജയന്‍, ടി.പി.സുനില്‍കുമാര്‍,പി.വി.ദാസന്‍, എ.വി.തമ്പാന്‍,പി.വി.പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: