മാധ്യമങ്ങൾക്ക് നേരേയുള്ള കടന്നാക്രമണം ആശങ്കാ ജനകം : കെ.സി.ജോസഫ് എം.എൽ.എ

സമരമുഖങ്ങളിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാനുള്ള പ്രവണത വർധിച്ചു വരുന്നത് ആശങ്കാജനകമാണെന്ന് കോൺഗ്രസ് പാർലിമെന്ററി പാർട്ടി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ പറഞ്ഞു. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളിലൂടെയാണ് ലോകം സത്യം മനസ്സിലാക്കുന്നത്. ജീവൻ പോലും പണയപ്പെടുത്തിയാണ് മാധ്യമ പ്രവർത്തകർ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്നത്. അവരെ കൈയ്യേറ്റം ചെയ്യാനുള്ള പ്രവണതയിൽ നിന്ന് സ്വന്തം പ്രവർത്തകരെ പിന്തിരിപ്പിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ചുമതലയുണ്ട്. അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മാധ്യമങ്ങളെ ഒഴിവാക്കാനാണ് സംസ്ഥാന ഗവർമെന്റ് പോലും ബോധപൂർവം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗവർമെന്റ് അടുത്ത കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഇതുവരെ നടപടി സ്വീകരിക്കാത്തത് നിർഭാഗ്യകരമാണെന്നും കെ.സി. ജോസഫ് എം.എൽ.എ. പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: