2000 രൂപയുടെ കള്ള നോട്ടുമായി അറസ്റ്റിൽ

തലശേരി .വിവിധ സ്ഥലങ്ങളിൽ തട്ടിപ്പു നടത്തിയ വിരുതൻ ടാക്സി ഡ്രൈവർക്ക് 2000 രൂപയുടെ അഞ്ച് കറൻസി വാടകയായി തട്ടിപ്പ് നടത്താൻ ശ്രമിക്കവെ പിടിയിൽ. തമിഴ്നാട് ചെന്നൈചിത്തിരം വെരുവ മ്പാക്കം സ്വദേശി സഞ്ജയ് വർമ്മ (42) യെയാണ് തലശേരി പോലീസ് അറസ്റ്റ് ചെയ്തത്. ടാക്സി ഡ്രൈവർ പിണറായി കിഴക്കമ്പലത്തെ നിഖിലേഷിൻ്റെ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടർ ആണെന്ന് വിശ്വസിപ്പിച്ച് മംഗലാപുരത്തേക്ക് ട്രിപ്പ് വിളിച്ച് കൊണ്ടുപോയി 2000 രൂപയുടെ അഞ്ച് ഫോട്ടോസ്റ്റാൻറ് കോപ്പി കറൻസിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.സമാനമായ രീതിയിൽ തട്ടിപ്പ് നടത്തി മുങ്ങുന്നവൻ തട്ടിപ്പ് വീരനെയാണ് പോലീസ് പിടികൂടിയത്.