ബൈക്ക് കത്തിനശിച്ച നിലയിൽ

പഴയങ്ങാടി. യാത്ര കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിയനിലയിൽ. മാട്ടൂൽ അതിർത്തിയിലെ പ്രവാസി വി .പി .കെ .ലുക്മാൻ്റെ ബൈക്കാണ് കത്തിനശിച്ചത്.ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ബൈക്കിൽ പുറത്ത് പോയി
രാത്രിയോടെ വീട്ടിലെത്തിയ ലുക്മാൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ.13.എ.സി. 6271 നമ്പർ പൾസർ ബൈക്കാണ് കത്തിനശിച്ചത്. തീയുംപുകയും ഉയരുന്നത് കണ്ട് വീട്ടുകാർ തീ അണക്കുമ്പോഴെക്കുംബൈക്ക് കത്തി നശിച്ചിരുന്നു. വിവരമറിഞ്ഞ് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.