ബിസിനസ് പങ്കാളി 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

തളിപ്പറമ്പ. ബിസിനസ് സ്ഥാപനത്തിലെ പങ്കാളി 25 ലക്ഷം രൂപ സ്ഥാപന അക്കൗണ്ടിൽ അടക്കാതെ സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് പണം വകമാറ്റി നിക്ഷേപിച്ച് വഞ്ചിച്ചുവെന്ന ഉടമയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. മയ്യിൽ പാടിക്കുന്ന് സ്വദേശിയും പറശിനിക്കടവ് വിസ്മയ പാർക്കിന് സമീപം ട്രോഫിക്കൽ ഗ്രീൻ സോൾ സ്ഥാപനം നടത്തുന്ന കെ.കെ.അഭിജിത്തിൻ്റെ (28) പരാതിയിലാണ് കേസെടുത്തത്. വിസ്മയ പാർക്കിന് സമീപം പ്രവർത്തിക്കുന്ന ട്രോഫിക്കൽ ഗ്രീൻ സോൾ എന്ന സ്ഥാപനത്തിൻ്റെ ഉടമയായ അഭിജിത്ത് ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സോളാർ പാനലും അനുബന്ധ ഉപകരണങ്ങളും ഘടിപ്പിക്കുന്നതിനായി 77, 28, 313 രൂപക്ക് കരാർ ഏറ്റെടുത്തിരുന്നു. 2021 ജൂലായ് മുതൽ 2022 സപ്തംബർ വരെയുള്ള കാലയളവിൽ കരാർ തുകയിൽ നിന്ന് 25 ലക്ഷം രൂപ ബിസിനസ്പങ്കാളിയായ ധർമ്മശാല എ കെ.ജി വായനശാലക്ക് സമീപത്തെ ആർ.കെ.സന്തോഷ് (40) ട്രോഫിക്കൽ ഗ്രീൻ സോൾ സ്ഥാപനത്തിൻ്റെ അക്കൗണ്ടിൽ അടക്കാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി നിക്ഷേപിച്ച് വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.