മധ്യവയസ്കനെതിരെ പോക്സോ കേസ്

പരിയാരം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീക അതിക്രമത്തിന് ശ്രമിച്ച മധ്യവയസ്കനെതിരെ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിലെ 14 കാരിയെയാണ് അയൽവാസിയായ മധ്യവയസ്കൻ വീട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്.കുട്ടി വീട്ടിൽ വിവരം പറഞ്ഞതിനെതുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻപോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പരിയാരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.