കണ്ണൂർ എം വി ആർ ആയുർവേദ നഴ്സിംഗ്-ഫാർമസി കോഴ്സ്: വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കണ്ണൂർ: പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച ബി.എസ്.സി നഴ്സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ http://www.lbscentre.kerala.gov.in http://www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ ആറിന് വൈകിട്ട് അഞ്ചിനു മുൻപ് അപ്ലോഡ് ചെയ്യണം. പുതിയ ക്ലെയിമുകൾ നൽകാനാവില്ല. രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കും.
ഫോൺ:0471-2560363, 364.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: