മേലെചൊവ്വ അടിപ്പാത നിർമാണം ജനുവരിയിൽ ആരംഭിക്കും

കണ്ണൂർ: ദേശീയപാത മേലെചൊവ്വയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിനായി നിർമിക്കുന്ന മേലെചൊവ്വ അടിപ്പാതയുടെ നിർമാണം ജനുവരിയിൽ തുടങ്ങും. സ്ഥലമെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലേക്ക്. കണ്ണൂർ വിമാനത്താവളംകൂടി വന്നതോടെ വർധിച്ച വാഹനക്കുരുക്കിന് ഇതോടെ പരിഹാരമാകും. കിഫ്ബിയിൽനിന്ന് 26.86 കോടി മേലെ ചൊവ്വ ജങ‌്ഷനിൽ ജില്ലയിലെ ആദ്യത്തെ ആധുനിക അടിപ്പാതയാണ് നിർമിക്കുന്നത്. കി ഫ്ബി 26.86 കോടി രൂപയാണ് നിർമാണത്തിന് അനുവദിച്ചത്. സമാന്തരമായി സർവീസ് റോഡുകൾ 312 മീറ്റർ ദൈർഘ്യത്തിലുള്ള അടിപ്പാതയ്ക്ക് ഒമ്പത് മീറ്റർ വീതിയാണുണ്ടാവുക. റോഡിന് ഏഴുമീറ്റർ വീതി. ഇരുഭാഗത്തും അഞ്ചരമീറ്റർ സർവീസ് റോഡുണ്ടാകും. ഒന്നര മീറ്റർ നടപ്പാതയും ഒരുക്കും. ചൊവ്വ ഹൈസ്കൂളിനും ചൊവ്വ ധർമസമാജം യുപി സ്കൂളിനും ഇടയിൽനിന്ന് തുടങ്ങി മേലെ ചൊവ്വ ജങ‌്ഷൻ കടന്ന‌് ഇറക്കത്തിനടുത്തുള്ള വാഹനവിൽപന സ്ഥാപനംവരെ ദൈർഘ്യമുള്ളതായിരിക്കും അടിപ്പാത. തലശേരി ഭാഗത്തേക്ക് അടിപ്പാത ഉപയോഗിക്കുമ്പോൾ മട്ടന്നൂർ ഭാഗത്തേക്ക് സർവീസ് റോഡിലൂടെ വാഹനങ്ങൾ നീങ്ങും. മട്ടന്നൂരിൽനിന്ന് കണ്ണൂരിലേക്കുള്ളവ അടിപ്പാതയ്ക്ക് മുകളിലൂടെ സർവീസ് റോഡിലേക്ക് കയറും. മട്ടന്നൂരിൽനിന്ന് താഴെ ചൊവ്വ ഭാഗത്തേക്കുള്ളവ സർവീസ് റോഡിലൂടെ ദേശീയപാതയിൽ പ്രവേശിക്കും. അടിപ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാര വിതരണം ഡിസംബറോടെ പൂർത്തിയാക്കും. ഇതിനുമാത്രമായി 12 കോടി രൂപ ഉപയോഗിക്കും. ഇതിനുപുറമെ കെട്ടിടത്തിനുള്ള നഷ്ടപരിഹാരവും നൽകും. ഒഴിപ്പിക്കപ്പെടുന്ന കടകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് നൽകുന്നതിനായി പ്രത്യേക പാക്കേജായി ഒരു കോടിയോളം രൂപയും വിനിയോഗിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രത്യേക താൽപര്യമെടുത്താണ് നടപടികൾ വേഗത്തിലാക്കിയത്. ആർബിഡിസികെയ്ക്കാണ് നിർമാണ ചുമതല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: