ബാലണ്‍ ദ് ഓര്‍ പുരസ്കാരം ആറാം തവണയും മെസിക്ക്

മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ദ് ഓര്‍ പുരസ്കാരം ലയണല്‍ മെസിക്ക്. ലോ​ക​ത്തെ മി​ക​ച്ച കാ​ല്‍​പ​ന്തു​ക​ളി​ക്കാ​ര​ന്​ ഫ്രാ​ന്‍​സ്​ ഫു​ട്​​ബോള്‍ മാ​ഗ​സി​ന്‍ ഏ​ര്‍​പെ​ടു​ത്തി​യ പു​ര​സ്​​കാ​ര​മാ​ണി​ത്. ലിവര്‍പൂളിന്റെ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക്കിനെ പിന്തള്ളിയാണ് മെസിയുടെ നേട്ടം. ഈ നേട്ടത്തോടെ മെസി റൊണാള്‍ഡോയെ പിന്നിലാക്കി. നേരത്തെ അഞ്ച് പുരസ്കാരവുമായി ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു.സ്​​പാ​നി​ഷ്​ ക്ല​ബാ​യ ബാ​ഴ്​​സ​ലോ​ണ​ക്കു​വേ​ണ്ടി​യും അ​ര്‍​ജ​ന്റീ​ന​ക്കു​വേ​ണ്ടി​യും ക​ള​ത്തി​ല്‍ കാ​ഴ്​​ച​വെ​ച്ച മി​ടു​ക്കി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്​ ആ​റാ​മ​ത്തെ പു​ര​സ്​​കാ​ര​വും. മെ​സി​യും ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​മാ​ണ്​ അ​ഞ്ചു ത​വ​ണ ബാ​ല​ണ്‍ ഡി ​ഓ​ര്‍ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ര്‍​ഹ​രാ​യ​വ​ര്‍. ലി​വ​ര്‍​പൂ​ളി​​ന്റെ ഡ​ച്ച്‌​ ഡി​ഫ​ന്‍​ഡ​ര്‍ വി​ര്‍​ജി​ല്‍ വാ​ന്‍ഡെെ​ക്​ ആ​ണ്​ ര​ണ്ടാ​മ​തെ​ത്തി​യ​ത്.ക്രി​സ്​​റ്റ്യനോ റൊ​ണാ​ള്‍​ഡോ മൂ​ന്നാം​ സ്ഥാ​ന​ത്തും എ​ത്തി.വ​നി​ത​ക​ളി​ല്‍ അ​മേ​രി​ക്ക​യു​ടെ സൂ​പ്പ​ര്‍​താ​രം മേ​ഗ​ന്‍ റാ​പി​നോ ആ​ണ്​ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്​​കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്. പാ​രി​സി​ല്‍ ന​ട​ന്ന വ​നി​താ ലോ​ക​ക​പ്പി​ല്‍ മി​ക​ച്ച താ​ര​വും ടോ​പ്​​സ്​​കോ​റ​റു​മാ​യ മേ​ഗ​​ന്റെ മി​ക​വി​ല​യാ​ണ്​ അ​മേ​രി​ക്ക കി​രീ​ടം നി​ല​നി​റു​ത്തി​യ​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: