എയ്ഡ്സ് ദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

കല്യാശ്ശേരി:

കല്യാശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾഎൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനത്തിൽ ബോധവത്കരണ ക്ലാസ്സും ഫിലിം പ്രദർശനവും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു. പരിപാടി കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ പി ഓമന ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. രശ്മി മാത്യു ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി, എയ്ഡ്സുമായി ബന്ധപ്പെട്ട ഫിലിംപ്രദർശനം മുൻ എൻഎസ്എസ് ഡിസ്ട്രിക് കോ-ഓർഡിനേറ്റർ രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് വളണ്ടിയർസ്

ലഘുലേഖകൾ വിതരണം ചെയ്തു.

പരിപാടിയിൽ കല്യാശ്ശേരി പഞ്ചായത്തംഗം സ്വപ്നകുമാരി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.പി റഹീം, പ്രിൻസിപ്പാൾ സിജു കെ സി, ഹെൽത്ത് ഇൻസ്പെക്ടർ മധുസൂദനൻ മട്ടമ്മൽ, കെ മെഹനാസ് , അഫീഫ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: