ചരിത്രത്തിൽ ഇന്ന്: ഡിസംബർ 3

ഇന്ന് ഭോപ്പാൽ ദുരന്ത വാർഷിക ദിനം… ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ കണ്ണി രോർമ്മകൾ… ഭോപ്പാൽ നഗരത്തെ നടുക്കിക്കൊണ്ട് 1984 ഡിസംബർ 2 ന് അർദ്ധരാത്രി മുതൽ യൂനിയൻ കാർബൈഡ് എന്ന വ്യവസായ സ്ഥാപനത്തിൽ നിന്നും മീതൈൽ ഐസോ സൈനേറ്റ് എന്ന വിഷവാതകം പുറത്തേക്ക് ഒഴുകി ഉറക്കത്തിലായിരുന്ന 4000 ലേറെ ( ഔദ്യോഗിക കണക്ക് മാത്രം) സാധാരണ ജനങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച ദയനീയ ചിത്രത്തിന്റെ ഓർമ്മ പുതുക്കുന്ന ഭീകര ദിനം..

ഇന്ന് ലോക വികലാംഗ ദിനം

സംസ്ഥാന കിഴങ്ങ് വിള ദിനം

1818… Illinois USA യിലെ 21 മത് സംസ്ഥാനമായി…

1910- ഫ്രഞ്ച് ശാസ്ത്രജ്ഞൻ Georgeous Cloud കണ്ടു പിടിച്ച നിയോൺ ലൈറ്റ് പാരിസ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചു…

1967- ദക്ഷിണാഫ്രിക്ക ക്കാരനായ ഡോ. കൃസ്ത്യൻ ബർനാർഡ് ലോകത്തിലെ ആദ്യ ഹൃദയം മാറ്റി വക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി..

1970- ആയത്തുള്ള ഖുമൈനി ഇറാന്റെ പരമോന്നത ആദ്ധ്യാത്മിക നേതാവായി പ്രഖ്യാപിക്കപ്പെട്ടു…

1971- ബംഗ്ലാദേശ് വിമോചനത്തിനായുള്ള ഇന്ത്യ – പാക്ക് യുദ്ധം ആരംഭിച്ചു.. പാക്കിസ്ഥാൻ ഇന്ത്യയിലെ അമൃത്സർ, ആഗ്ര പ്രദേശങ്ങൾ ആക്രമിച്ചു…

ജനനം

1776.. യശ്വന്ത് റാവു ഹോൾക്കർ… മറാഠാ രാജാവ് – യുദ്ധ ധീരതയുടെ പേരിൽ ഇന്ത്യൻ നെപ്പാളിയൻ എന്നും വിളിക്കുന്നു..

1882- നന്ദ ലാൽ ബോസ് – ബംഗാളി പെയിന്റർ…

1884- ഡോ രാജേന്ദ്രപ്രസാദ്- ഇന്ത്യയുടെ ഒന്നാമത്തെ പ്രസിഡണ്ട്.. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നു.

1887- കെ.എം. മുൻഷി – സ്വാതന്ത്ര്യ സമര സേനാനി – ഭാരതീയ വിദ്യഭവൻ സ്ഥാപകൻ …

1889- ഖുദിറാം ബോസ് – സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രമായ ബംഗാൾ സ്വദേശി..

1939- തോന്നക്കൽ പീതാംബരൻ – 2014ൽ സംസ്ഥാന കഥകളി പുരസ്കാരം നേടിയ പ്രശസ്ത കഥകളി ആചാര്യൻ..

1950- ഗിരിഷ് കാസറവള്ളി – കന്നഡ സിനിമാ പ്രതിഭ- നാല് തവണ ദേശീയ പുരസ്കാരം നേടി…

1976- മാർക്ക് ബൗച്ചർ- ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ.. ടെസ്റ്റിൽ 453 ക്യാച്ച് / 22 സ്റ്റമ്പിങ്ങ് ലോക റെക്കാർഡിനുടമ…

1979- കൊങ്കണ സെൻ ശർമ്മ – രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ബംഗാളി സ്വദേശിനി ..

ചരമം

1894- ആർ എൽ സ്റ്റീവൻ സൺ – സ്കോട്ടിഷ് സാഹിത്യകാരൻ – ട്രഷർ അലൻഡ് മികച്ച സൃഷ്ടി.. നിയോ റൊമാന്റിസ ത്തിന്റെ പ്രോക്താവ്…

1982- വിഷ്ണു ദേവ് സ്മൃതി – ബംഗാളി സാഹിത്യകാരൻ. ജ്ഞാനപീഠം ജേതാവ്

1986- എൻ.സി. ശേഖർ – കമ്യൂണിസ്റ്റ് നേതാവ്…

2000- ബോബി കൊട്ടാരക്കര – മലയാള ഹാസ്യ നടൻ – 300 ലേറെ ചിത്രങ്ങൾ – അബ്ദുൾ അസീസ് ശരിയായ പേര് ..

2011 – ദേവാനന്ദ് – ഗുർദാസ് പുരിൽ ജനിച്ച ഹിന്ദി നടൻ

(എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: