കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ധർമ്മശാല ഇലകട്രിക്കൽ സെക്ഷനിലെ ധർമ്മശാല, വെളിയമ്പ്ര, ബി എഡ് കോളേജ്, കെ ടി ഡി സി, മന്ന, ആർ ഡബ്ല്യു എസ് എസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ നാല് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലകട്രിക്കൽ സെക്ഷനിലെ വട്ടക്കുളം, കടലായി വാട്ടർ ടാങ്ക്, കടലായി കോളനി, കടലായി ടെമ്പിൾ, ആശാരിക്കാവ്, ലീഡർസ് കോളേജ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ നാല് വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ആനപ്പാലം, കിഴക്കും ഭാഗം, മഠത്തിൽ വായനശാല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ നാല് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെയും കീഴ്ത്തള്ളി ഗോൾഡൻ വർക്ക് ഷോപ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മണി മുതൽ 8.30 വരെയും കിഴക്കേക്കര ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് 12 മണി വരെയും പൊലീസ് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മണി മുതൽ 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
വെള്ളൂർ ഇലകട്രിക്കൽ സെക്ഷനിലെ വലിയചാൽ, താഴെകുറുന്ത്, കുണ്ടയം കൊവ്വൽ, സിയോൺ, ഗ്രേസ് ഫർണിച്ചർ, വൈപ്പിരിയം, ചൈതന്യ, പയ്യന്നൂർ പ്ലാന്റേഷൻ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ നാല് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ മാട്ടൂൽ അസീസ് ഹോട്ടൽ, ജാറം പള്ളി, ജസീന്തചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ നാല് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.