എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.

തലശേരി: മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മുഴപ്പിലങ്ങാട് സ്വദേശി ഫാത്തിമാസിൽ സി.പി. ബിലാലിനെ (21) യാണ്
മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് പ്രിവൻ്റീവ് ഓഫീസർ എൻ..പദ്മരാജനും സംഘവും പിടികൂടിയത്.
യുവാവിൽ നിന്നും മാരക മയക്കുമരുന്നായ 125 മില്ലി ഗ്രാം എം.ഡി.എം.എ എക്സൈസ് സംഘം കണ്ടെടുത്തു. പരിശോധനയിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ
അജേഷ് പി, സിവിൽ എക്സൈസ് ഓഫീസർ ഷൈബി കുര്യൻ എന്നിവരുംഉണ്ടായിരുന്നു.