ഗാര്‍ഹിക പീഡനം:ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

പയ്യന്നൂര്‍:വിവാഹ സമയത്ത് നല്കിയ സ്വര്‍ണ്ണം കുറവായിരുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവും ബന്ധുക്കളും നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന കണ്ടങ്കാളി സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ ഗാർഹീക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. പയ്യന്നൂർ
അന്നൂരിലെ നിതിനും മാതാപിതാക്കുമെതിരെ യാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 12നായിരുന്നു ഇരുവരുടെ വിവാഹം .വിവാഹസമയത്ത് നല്കിയ പതിനഞ്ച് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികളായുള്ള മൂന്നുപേരും ചേര്‍ന്ന് കൈക്കലാക്കിയതായും പരാതിയിലുണ്ട്.പോലീസ് അന്വേഷണം തുടങ്ങി.