ചൂതാട്ടം 5 പേർ അറസ്റ്റിൽ ; 19,980 രൂപ പിടിച്ചെടുത്തു

പരിയാരം .പണം വെച്ച് കുലുക്കി കുത്ത് ചൂതാട്ടം പോലീസ് റെയ്ഡിൽ അഞ്ച് പേർ പിടിയിൽ. ഏഴിലോട് ആളൊഴിഞ്ഞ പറമ്പിൽ വെച്ച് പണം വെച്ച് ചൂതാട്ടത്തിലേർപ്പെട്ട പയ്യന്നൂർ കോത്തായി മുക്കിലെ മുരളി, കുഞ്ഞിമംഗലത്തെ അബ്ദുൾ റഹ്മാൻ, ഏഴീലോട്ടെ ഷക്കീർ ,പിലാത്തറയിലെ ജയകൃഷ്ണൻ, കുഞ്ഞിമംഗലത്തെ റഫീഖ് എന്നിവരെയാണ് എസ്.ഐ. നിബിൻ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 10 മണിയോടെയാണ് ചൂതാട്ട സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 19,980 രൂപയും പോലീസ് പിടിച്ചെടുത്തു