അയൽക്കൂട്ടത്തിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി

കണ്ണൂർ .അയൽക്കൂട്ടത്തിൽ നിന്ന് ഭാരവാഹികൾ അറിയാതെവ്യാജ സീൽ ഉപയോഗിച്ച് ബേങ്കിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ഭാരവാഹിയായ നീർച്ചാലിലെ എം. ഷീജ (41) യുടെ പരാതിയിലാണ് മൈതാനപ്പള്ളി സ്വദേശികളായ നിസാം, ഫ ദീദ, ഫാറിസ, സാജിത മൊയ്തു, സുബൈദ ഹാഷിം,നജ്മ നജീബ്, ഷാജിറ എന്നിവർക്കെതിരെ സിറ്റി പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ സപ്തംബർ 3ന് മുമ്പായി എച്ച്.ഡി.എഫ്.സി ബേങ്കിൽ നിന്ന് അൽ മജാസ് അയൽക്കൂട്ടത്തിൻ്റെ സീൽ ഉപയോഗിച്ച് രണ്ട് ലക്ഷത്തിനാലായിരം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് സിറ്റി പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തത്.