പ്രണയ പക,ബിരുദവിദ്യാർത്ഥിനിയുടെ ആത്മഹത്യ ആൺ സുഹൃത്ത് അറസ്റ്റിൽ

കാഞ്ഞങ്ങാട്: പ്രണയം നടിച്ച് വിദ്യാർത്ഥിനിയുമായി എടുത്ത സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന ആൺ സുഹൃത്തിൻ്റെ ഭീഷണി
വീഡിയോ കോളിൽ ആണ്‍സുഹൃത്തിനെ വിളിച്ച് സംസാരിച്ച് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ.കാഞ്ഞങ്ങാട് കല്ലൂരാവിയിലെ എം.കെ.അബ്ദുൾഷുഹൈബിനെ (20)യാണ് ഡിവൈഎസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം ഹൊസ്ദുർഗ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ പി .ഷൈൻ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 31 ന് തിങ്കളാഴ്ച യാണ്
വിദ്യാര്‍ത്ഥിനി വീടിനകത്ത് തൂങ്ങിമരിച്ചത്.കാഞ്ഞങ്ങാട്
ആലാമിപ്പള്ളി കേരളാബാങ്കിന് സമീപത്തെ പാചകതൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.വിനോദ്കുമാര്‍-കെ.എസ്.മിനി ദമ്പതികളുടെ ഏകമകള്‍ നന്ദ(21)ആണ് വീടിനകത്ത് തൂങ്ങിമരിച്ചത്.പടന്നക്കാട് സികെ നായര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ബിരുദവിദ്യാര്‍ത്ഥിനിയാണ്.ആൺസുഹൃത്തായ യുവാവിൻ്റെ ഭീഷണി കാരണം വീഡിയോകോളില്‍ ഏറെ നേരെ സംസാരിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. ഇതിനിടയിൽ ഫോൺ കട്ടായതോടെ തുടർന്ന് വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന്
യുവാവ് നന്ദയുടെ സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞതിനെ തുടർന്ന് സുഹൃത്ത് വിളിച്ച് അറിയിച്ചാണ് വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് നന്ദയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.പരാതിയെ തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് പിന്നിൽ ഷുഷൈബിൻ്റെ നിരന്തര ഭീഷണിയാണെന്ന് കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.