പെട്രോൾ പമ്പ് തൊഴിലാളികൾ പണിമുടക്കിലേക്ക്

വേതന വർധന ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ ഫ്യുയൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) പ്രവർത്തകർ പണിമുടക്കിലേക്ക്. തൊഴിലാളികൾക്ക് ഇ.എസ്.ഐ. പി.എഫ്. ബാധകമാക്കുക, അലക്ക് അലവൻസ് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനത്തിൽ പെട്രോൾപമ്പ് ഉടമകൾ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങിയിരിക്കുകയാണ്. ശമ്പളവർധന ആവശ്യപ്പെട്ട് ജില്ലയിലെ പമ്പ് ഉടമകൾക്കും ജില്ലാ ലേബർ ഓഫീസർക്കും ഡിമാൻഡ് നോട്ടീസ് നൽകി നടത്തിയ ചർച്ചയിൽ ഉടമകൾ പങ്കെടുത്തില്ലെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു