ചാവശ്ശേരി ഇരുപത്തൊന്നാം മൈലിലെ റബർ തോട്ടത്തിൽ മിന്നലേറ്റ് തൊഴിലാളി മരിച്ചു

മട്ടന്നൂർ: ചാവശ്ശേരി വട്ടക്കയം എളമ്പയിലെ മേലെക്കണ്ടി വീട്ടിൽ എം കെ രവീന്ദ്ര( 50)നാണ് മരിച്ചത്. ബുധൻ വൈകിട്ട് തോട്ടത്തിലെ ജോലി കഴിഞ്ഞ് വീട്ടിൽ വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഇരുപത്തൊന്നാം മൈലിലെ റബർ തോട്ടത്തിൽ ബോധമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
അച്ഛൻ: ബാലൻ. അമ്മ: നാരായണി.
ഭാര്യ : വനജ.
മക്കൾ: അർച്ചന, നന്ദിത.