തലശ്ശേരി സ്റ്റേഡിയത്തിൽപ്രഭാത സവാരിക്ക് 500 രൂപ ഈടാക്കും എന്നുള്ള വാർത്ത വ്യാജമെന്ന്: നഗരസഭ ചെയർപേഴ്സൺ

തലശ്ശേരി: ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ ഫീസ് ഏർപ്പെടുത്തിയെന്ന പ്രചരണം ശരിയല്ലെന്ന് നഗരസഭ ചെയര്പേഴ്സൻ അറിയിച്ചു.

നഗരസഭ കൗൺസിലോ, സ്റ്റേഡിയവുമായി ബന്ധപ്പെട്ടകമ്മിറ്റിയോ ഇങ്ങനെ ഒരു കാര്യം ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ല.ഒരു ഉദ്യോഗസ്ഥ സ്റ്റേഡിയം പരിപാലനവുമായി ബന്ധപ്പെട്ട ചില അഭിപ്രായ പ്രകടനങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു തികച്ചും അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്.ഇതു നഗര സഭയുമായോ സ്റ്റേഡിയം കമ്മിറ്റിയുമായോ ആലോചിച്ചു നടത്തിയതല്ല.

സ്റ്റേഡിയം പരിപാലനവു മായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത സ്റ്റേഡിയം പരിപാലന കമ്മിറ്റിയോഗത്തിൽ ചർച്ച ചെയ്തു തീരുമാനിച്ചാൽ പൊതുജനങ്ങളെ അറിയിക്കുന്നതാണ്. അല്ലാതെ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾക്കു നഗരസഭയുമയോ. കമ്മിറ്റിയുമായോ യാതൊരു വിധ ബന്ധമോ ആധികാരികതയോ ഇല്ലെന്നു അവർ പറഞ്ഞു,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: