ചക്കരക്കൽ കാപ്പാട് തൊഴിലുറപ്പ് പണിയിൽ ഏർപ്പെട്ടിരുന്ന എട്ടുപേർക്ക് കടന്നൽകുത്തേറ്റു

ചക്കരക്കൽ: കാപ്പാട് തൊഴിലുറപ്പ് പണിയിൽ ഏർപ്പെട്ടിരുന്ന എട്ടുപേർക്ക്
കടന്നൽകുത്തേറ്റു. മൂന്നുപേരെ
ചികിത്സയ്ക്ക് വിധേയമാക്കി. നാട്ടുകാരായ പി.കെ.കാഞ്ചന (50),
തങ്കമണി (64), കൗസു (70)
എന്നിവർക്കാണ് ചക്കരക്കല്ല്
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ
ചികിത്സനൽകിയത്.
ബുധനാഴ്ച രാവിലെയാണ് സംഭവം.
കാപ്പാട് വില്ലേജ് ഓഫീസിന് മുൻഭാഗത്ത്
നടപ്പാത വൃത്തിയാക്കുകയായിരുന്നു
തൊഴിലാളികൾ. 19 പേർ ഉണ്ടായിരുന്നു.
കടന്നലിന്റെ ആക്രമണമുണ്ടായതോടെ പലരും ഓടി. എട്ടുപേർക്ക് ഇതിനിടയിൽ കുത്തേറ്റു. മൂന്നുപേർക്ക് നീറ്റലും ശാരീരിക
അസ്വസ്ഥതകളും അനുഭവപ്പെട്ടു.
വിവരമറിഞ്ഞ് എത്തിയ പള്ളിപ്പൊയിൽ
വാർഡ് അംഗം മിനി അനിൽകുമാറിന്റെ
നേതൃത്വത്തിൽ ഇവരെ ചക്കരക്കൽ
ആസ്പത്രിയിലെത്തിച്ച് ചികിത്സ
ലഭ്യമാക്കുകയായിരുന്നു. കടന്നൽ
കുത്തേറ്റവരുടെ ആരോഗ്യനില ഇപ്പോൾ
തൃപ്തികരമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: