അഖില ഭാരതീയ പൂർവസൈനിക സേവാ പരിഷത്ത് ജില്ലാ സമിതി കളക്ടറേറ്റിനുമുന്നിൽ സമരം നടത്തി.

കണ്ണൂർ: കിളികൊല്ലൂരിൽ സൈനികനെ അറസ്റ്റ് ചെയ്യുകയും മർദിക്കുകയുംചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അഖില ഭാരതീയ പൂർവസൈനിക സേവാ പരിഷത്ത് ജില്ലാ സമിതി കളക്ടറേറ്റിനുമുന്നിൽ സമരം നടത്തി.
ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനംചെയ്തു. ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി പോലീസ് സേന മാറിയെന്നും പാർട്ടിയുടെ പോഷകസംഘടനയായാണ് പോലീസ് ഉദ്യോഗസ്ഥർ പ്രവൃത്തിക്കുന്നതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. ചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ച അവസ്ഥയാണ് നിലവിലുള്ളതെന്നും സംസ്ഥാനത്തിനാകെ ലജ്ജാകരമാണ് പോലീസിന്റെ ഇത്തരം പ്രവൃത്തികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. അജിത്ത് കാനാട്ട്, കേണൽ കെ.രാംദാസ്, പി.ആർ.രാജൻ, മുരളീധർ ഗോപാൽ എന്നിവർ സംസാരിച്ചു.