കുറ്റ്യാടി – വയനാട് റോഡിൽ ഗതാഗതം നിരോധിച്ചു; മലയോര മേഖലയിൽ മണ്ണിടിച്ചിൽ – ഉരുൾപൊട്ടൽ മുന്നറിയിപ്പ്

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കുറ്റ്യാടി – വയനാട് റോഡിലുള്ള ഗതാഗതം നിരോധിച്ചു. ഇന്ന് രാത്രി ഇതുവഴി അടിയന്തിരാവശ്യങ്ങൾക്കല്ലാതെയുള്ള ഗതാഗതം നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ്ലോഹിത് റെഡ്ഡി കൂടി അറിയിച്ചു.

ജില്ലയിൽ തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ശക്തമായ മഴയുള്ളതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം. ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമെന്നും കളക്ടർ വ്യക്തമാക്കി.

അതേസമയം മണിക്കൂറുകൾ നീണ്ട മഴയിൽ കുറ്റ്യാടി ചുരത്തിൽ വ്യാപക മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. വെള്ളുവം കുന്ന് മലയിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് വയനാട് റോഡിലേക്ക് കല്ലും മണ്ണും ഒലിച്ചെത്തി ഗതാഗതം പൂർണമായും സ്തംഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ മഴ വൈകുന്നേരം വരെ നീണ്ടുനിന്നതോടെയാണ് ഉരുൾ പൊട്ടിയത്. മൂന്നാം വളവിൽ മണ്ണിടിച്ചിലുണ്ടായി , മരം വീഴുകയും ചെയ്തു. ഇതോടെ പലരും വഴിയിൽ പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: