യുവജനക്ഷേമ ബോര്‍ഡ് യുവ പ്രതിഭാ പുരസ്‌കാരം; അപേക്ഷാ തീയ്യതി നീട്ടിസംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2020 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നവംബര്‍ 20 വരെ അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. വ്യക്തിഗത അവാര്‍ഡിന് 18 നും 40 നും മധ്യേ പ്രായമുളള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്റ്,  വിഷ്വല്‍ മീഡിയ), കല, സാഹിത്യം, ഫൈന്‍ ആട്‌സ്, കായികം (വനിത- പുരുഷന്‍), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 11 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റോരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. അതാത് മേഖലയിലെ വിദഗ്ദ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ജേതാക്കളെ തെരെഞ്ഞെടുക്കും. 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
ഒപ്പം കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള യൂത്ത്/യുവ ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ തെരെഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ജില്ലാതലത്തില്‍ അര്‍ഹതനേടിയ ക്ലബ്ബുകളെ സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കും. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.
അപേക്ഷകള്‍ സമര്‍പ്പിക്കുവാനുളള അവസായ തീയ്യതി നവംബര്‍ 20. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അപേക്ഷ ഫോറവും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും www.ksywb.kerala.gov.in ലും ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: