കെ.എസ്.യു അഴീക്കോട്‌ ബ്ലോക്ക് ‌ കമ്മിറ്റി വാളയാർ വിഷയത്തിലെ സർക്കാർ നിലപാടിനെതിരെ വിദ്യാർത്ഥി പ്രതിഷേധം സംഘടിപ്പിച്ചു

മാവോയിസ്റ്റ് വിഷയം പറഞ്ഞ് വ്യാജ വെടിവെപ്പ് വാർത്ത പ്രചരിപ്പിച്ച് വാളയാർ വിഷയം ഇല്ലാഴ്മ ചെയ്യാമെന്ന പിണറായി വിജയന്റെ വ്യാമോഹം വെറും സ്വപ്നം മാത്രമാണെന്നും വാളയാറിൽ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ കുടുംബത്തിന് നീതി കിട്ടും സമര പോരാട്ടവുമായി കെ.എസ് യുവും യൂത്ത് കോൺഗ്രസും മുന്നോട്ട് പോവുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഷറഫുദ്ദീൻ കാട്ടാമ്പള്ളി പറഞ്ഞു.

പാർട്ടിക്കാർക് UAPA ചുമത്തി വാളയാർ പെൺകുട്ടികളുടെ വിഷയം മായിച്ചു കളയാം എന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യൻ വിഷയങ്ങളിൽ പേന ചലിപ്പിക്കുന്ന സാംസ്കാരിക നായകർ വാളയാർ വിഷയത്തിൽ മൗനം പാലിക്കുന്നത് സാക്ഷര കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു .

കെ.എസ്.യു അഴീക്കോട്‌ ബ്ലോക്ക് ‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാളയാർ വിഷയത്തിലെ സർക്കാർ നിലപാടിനെതിരെ പുതിയതെരുവിൽ നടത്തിയ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം

കെ.എസ്.യു ബ്ലോക്ക് പ്രസിഡണ്ട് നബീൽ വളപട്ടണം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ‌ ഭാരവാഹികളായ അഷിത്ത് നാറാത്ത്,ഫർഹാൻ അഴീക്കോട്,ഉദി ത് എന്നിവർ സംസാരിച്ചു, ജിതിൻ,സ്നേഹ ഇ,നിജയ്,റൈഷാദ്,അക്ഷയ്,സിദ്ധാർഥ് ജോയ്,സ്നേഹ കെ,ആശിർ,ജവാദ് സി.ടി തുടങ്ങിയവർ പ്രകടനത്തിന് നേത്രത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: