കൈ​യേ​റി​യ കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റാ​ന്‍ എ​ത്തി​യ ഇ​രി​ട്ടി ത​ഹ​സി​ല്‍​ദാ​റെ തടഞ്ഞു

ഇ​രി​ട്ടി: ത​ല​ശേ​രി-​വ​ള​വു​പാ​റ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റ​വ​ന്യു ഭൂ​മി​യി​ല്‍ കൈ​യേ​റി​യ കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റാ​ന്‍ എ​ത്തി​യ ഇ​രി​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​കെ. ദി​വാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ്യാ​പാ​രി​ക​ളു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് കൈ​യേ​റ്റം പൊ​ളി​ച്ച് നീ​ക്കാ​നാ​വാ​തെ മ​ട​ങ്ങി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം.

വ്യാ​പാ​രി​ക​ള്‍ സ​മ്മ​തം അ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്നാ​ണ് പൊ​ളി​ച്ച് നീ​ക്കാ​നെ​ത്തി​യ​തെ​ന്നും എ​ന്നാ​ല്‍ ഒ​രു വി​ഭാ​ഗം ഇ​തി​നെ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ട് പൊ​ളി​ച്ചാ​ല്‍ മ​തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ത​ഹ​സി​ല്‍​ദാ​ര്‍ പ​റ​ഞ്ഞു. കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് ഓ​രോ കെ​ട്ടി​ട ഉ​ട​മ​യ്ക്കും സ​ര്‍​വേ പ്ലാ​ന്‍ ഉ​ൾ​പ്പെ​ടെ അ​ടു​ത്ത​യാ​ഴ്ച ന​ല്‍​കി പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ കൈ​യേ​റ്റം മു​ഴു​വ​ന്‍ പൊ​ളി​ച്ച് നീ​ക്കു​മെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ പ​റ​ഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: