പാനൂർ പൊയിലൂരിലെ അക്രമം; 30 ബിജെപി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

പാനൂർ:സി പി എം പ്രകടനത്തിന് നേരെ ബോംബേറ് നടത്തി പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റ സംഭവത്തിൽ 30 ബിജെപി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ബുധനാഴ്ച വൈകുന്നേരത്തോടെ സെൻട്രൽ പൊയിലൂരിൽ സി.പി.എം
പ്രകടനത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിലാണ് കണ്ടാലറിയാവുന്ന 20 പേരടക്കം 30 ബിജെപി പ്രവർത്തകർക്കെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തത്.
സി.പി.എം പ്രകടനത്തെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പൊയിലൂർ മേഖലയിൽ ഇന്നലെ വ്യാഴം വൈകുന്നേരം 3.30 മുതൽ സി പി എം ഹർത്താൽ നടത്തി.
സിപിഎം പൊയിലൂർ ലോക്കൽ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന ബഹുജന പ്രകടനത്തിനു നേരെ ആർ. എസ് .എസ്സ് കാരെന്നാരോപിക്കപ്പെടുന്ന ഒരു സംഘം ബോംബെറിഞ്ഞത്.അക്രമത്തിൽ നിരവധി സിപി എം പ്രവർത്തകർക്കും പാനൂർ സിഐ ഉൾപ്പെടെയുള്ള പോലിസുക്കാർക്കും പരിക്കേറ്റിരുന്നു.. ലോക്കൽ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു തുവ്വക്കുന്നു കേന്ദ്രീകരിച്ചു നടന്ന പ്രകടനം ആർ എസ് എസ്സ് കേന്ദ്രമായ പൊയിലൂർ ചിററുള്ള പീടികയിൽ സരസ്വതീ വിദ്യാപീഠത്തിനു സമീപത്തു എത്തിയപ്പോഴാണ് അക്രമമുണ്ടായത്.
പാർട്ടി പതാകകളും റോഡിന്റെ ഇരുവശങ്ങളിലും അലങ്കരിച്ച തോരണങ്ങളും തീയിട്ടു നശിപ്പിക്കുകയും ചെയ്തിതിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: