മാഹി മദ്യം കടത്ത്; കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ വെച്ചു ഒരാളെ എക്സൈസ് പിടികൂടി.

കണ്ണൂർ: മാഹി മദ്യം കടത്ത് ഒരാൾ പിടിയിൽ. കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എംകെ സന്തോഷും സംഘവും ചേർന്ന് കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ വച്ച് ചിറക്കൽ സ്വദേശി സി. ഗിരീശനെതിരെ 5.760 ലിറ്റർ മാഹി മദ്യം (5.760 ലിറ്റർ) കടത്തികൊണ്ടുവന്ന കുറ്റത്തിന് അബ്കാരി കേസെടുത്ത് റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എൻവി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ, സിഎച്ച് റഷാദ്, സജിത്ത് എന്നിവരും ഉണ്ടായിരുന്നു.