വിദേശമദ്യവുമായി മൂന്ന് പേർ പിടിയിൽ

പയ്യന്നൂര്‍: മദ്യശാലകൾ അടച്ചിട്ട സാഹചര്യത്തിൽ അനധികൃതമായിഅളവിൽ കൂടുതൽ വിദേശമദ്യം സൂക്ഷിച്ച മൂന്ന് പേരെ എക്‌സൈസ് സംഘം പിടികൂടി. ചെറുപുഴ ടൗണിൽ വെച്ച് നാല് ലിറ്റർ മദ്യവുമായി ചെറുപുഴ വയക്കര കാരാക്കോട് സ്വദേശി പി.വി.തമ്പാനെ (67) യും ,പയ്യന്നൂർ ടൗണിൽ വെച്ച് ആറ് ലിറ്റർ മദ്യവുമായി ചെറുവത്തൂർ കാവുംചിറ സ്വദേശി ടി.രമേശനെ (48)യും, ആലപ്പടമ്പ് കരയാപ്പിൽ വെച്ച് മൂന്നര ലിറ്റർ മദ്യവുമായി കെ.എസ്.സുകുമാരനെയുമാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ പി.വി.ശ്രീനിവാസൻ ,പി.എം.കെ.സജിത്കുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.രണ്ടു ദിവസമായി മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിൻ്റെ മറവിൽ വിൽപനക്കായി സൂക്ഷിച്ച മദ്യ ശേഖരമാണ് പിടികൂടിയത്.റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിവിഷിജു, കെ.സന്തോഷ്, കെ.വിനോദ് ,വനിത സിവിൽ എക്സൈസ് ഓഫീസർ എ.വി.രതിക ഡ്രൈവർ എം.പി.പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു.