ഭാര്യയെയും മാതാപിതാക്കളെയും അപായപ്പെടുത്താൻ ശ്രമം ; എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഇരിട്ടി: കുടുംബ വഴക്കിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ച് ഭാര്യയെ അപായപ്പെടുത്താനും തടയാൻ ചെന്ന മാതാപിതാക്കളെ കത്തി വാൾകൊണ്ട് വീശി അപായപ്പെടുത്താനും ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇരിട്ടി പെരുമ്പറമ്പ് സ്വദേശി പി.കെ.മധു (42) വിനെയാണ് നരഹത്യാശ്രമത്തിന് ഇരിട്ടി എസ്.ഐ.എം പി.ഷാജി അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 28ന് ആണ് പരാതിക്കാസ് പദമായ സംഭവം. ഭാര്യയുമായികുടുംബ വഴക്കിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വെക്കുകയും അപകട സാധ്യത തിരിച്ചറിഞ്ഞതോടെ പിതാവ് പ്രശ്നത്തിൽ ഇടപെട്ടതോടെ ഇയാൾ കത്തി വാൾകൊണ്ട് പിതാവിന് നേരെ വീശുകയും അമ്മയെയും ഭാര്യയെയും മർദ്ദിച്ചവശരാക്കുകയും ചെയ്തുവെന്ന് കാണിച്ച് ഭാര്യ ഇരിട്ടി പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്ത് നരഹത്യാശ്രമത്തിന് അറസ്റ്റ് ചെയ്തത്.സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് ഭാര്യ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന സൂചന. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.