കുടിയേറ്റ തൊഴിലാളി പ്ലൈവുഡ് കമ്പനിയിലെ വാട്ടർ ടാങ്കിന് സമീപം കുഴഞ്ഞു വീണു മരിച്ചു

തളിപ്പറമ്പ്: കുടിയേറ്റ തൊഴിലാളിയെ പ്ലൈവുഡ് കമ്പനിയിലെ വാട്ടർ ടാങ്കിന് സമീപം കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തി.ഒഡീഷ കലിംഗ പ്രസാദ നഗർ സ്വദേശി ശരത് നായിക്കിനെ (62) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറുമാത്തൂരിലെ ഹീറോ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനാണ്. തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.