തീവണ്ടി തട്ടിമരിച്ചയാളെ തിരിച്ചറിഞ്ഞു

നീലേശ്വരം: തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പ്രഭാത സവാരിക്കിറങ്ങിയ ജ്വല്ലറി ജീവനക്കാരൻ കണ്ണൂര്‍ മുണ്ടയാട് സ്വദേശിയും നീലേശ്വരം പാലക്കാട്ട് ചീര്‍മ്മക്കാവിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എന്‍.കെ.മധു(56) ആണ് ട്രെയിന്‍തട്ടി മരിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെയാണ് മധുവിനെ പള്ളിക്കര റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടത്. അജ്ഞാത മൃതദേഹം എന്ന നിലയില്‍ നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പതിവുപോലെ പ്രഭാതസവാരിക്കായി പോയ മധു തിരിച്ചെത്താത്തിനെതുടര്‍ന്ന് വൈകീട്ടോടെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം മധുവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. നീലേശ്വരം രാജാസ് ഹൈസ്‌കൂളിന് മുന്നില്‍ രാജാറോഡില്‍ ഭാര്യ സിന്ധുവിന്റെ സഹോദരന്റെ മാണൂര്‍ക്കര ജ്വല്ലറിയില്‍ ജീവനക്കാരനായിരുന്നു. മുണ്ടയാട്ടെ പരേതനായ ബാലകൃഷ്ണന്‍-കമലാക്ഷി ദമ്പതികളുടെ മകനാണ്. ഏകമകള്‍ മിന്‍ഷിയുടെ വിവാഹനിശ്ചയം രണ്ടാഴ്ച മുമ്പാണ് നടന്നത്. സഹോദരങ്ങള്‍: ചന്ദ്രന്‍, കൈലാസന്‍, ശ്രീദാസന്‍, രാജീവന്‍, സുന്ദരന്‍, ശകുന്തള, ബിന്ദു, സന്ധ്യ.നീലേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി