കണ്ണൂർ ചാലയിൽ ലോറി ഇടിച്ചുകയറി കടകൾ തകർന്നു

ചാല മാര്‍ക്കറ്റില്‍ ലോറി കടകള്‍ ഇടിച്ചു തകര്‍ത്തു. നാല് വൈദ്യുത തൂണും തകർന്നു.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെ ആയിരുന്നു സംഭവം.
കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ ചാല മാര്‍ക്കറ്റിലാണ് അപകടം നടന്നത്. ഫാന്‍സി, ബേക്കറി കടകൾ ഉള്‍പ്പെടെയാണ് തകര്‍ത്തത്.
വൈദ്യുതി പോസ്റ്റ് തകര്‍ന്ന ഉടന്‍ പരിസരവാസികള്‍ കെ എസ് ഇ ബി യിൽ വിവരം അറിയിച്ചു. ഡ്രൈവർ വര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്. വന്‍ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് സമീപവാസികൾ പറഞ്ഞു.
എടക്കാട് പോലീസ് എത്തി. ഗതാഗതം നിയന്ത്രിച്ചു. പുലര്‍ച്ചെ ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.