“ടച്ച് ഓഫ് മേഴ്സി, എക്സലൻസി പുരസ്കാരം സമർപ്പിച്ചു.

കണ്ണൂർ: ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ് ചെറുകുന്ന്. സി. മമ്മിക്കുട്ടി മുസ്ല്യാർ “ടച്ച് ഓഫ് എക്സലൻസി പുരസ്കാരം സമർപ്പിച്ചു.
റാളിയ വുമൺസ് അക്കാദമിയിൽ മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്നിന്റെ ആദ്യക്ഷതയിൽ ജിതേഷ് കണ്ണപുരം ഉൽഘാടനം ചെയ്തു. ചൊർക്കള സയ്യിദ് ഹബീബ് തങ്ങൾ അൽ ബുഖാരി, പുരസ്കാര ജേതാക്കളെ ആദരിച്ചു. ടി.കെ.സി അബ്ദുൽ ഖാദിർ ഹാജി “പ്രവാചകരും സേവനവും” ബുക്ക് ലറ്റ് പ്രകാശനം നിർവ്വഹിച്ചു.
സിദ്ധീഖ് പെരുമ്പടവ് മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞങ്ങാട് സി ഐ കെ.പി അബ്ദുസലാം ഇളമ്പച്ചി, നജീബ് ബാഖവി അൽ വാരിസി തളിപ്പറമ്പ്,അബ്ദുറശീദ് നഈമി കയ്യം, മണ്ണൻ സുബൈർ, സയ്യിദ് അബ്ദുൽ ശഹീദ് തങ്ങൾ മട്ടന്നൂർ, ശാമില പാറപ്പള്ളി എന്നിവർ സംസാരിച്ചു.
ഫൈനാഷ്യൽ സെക്രട്ടറി കൺവീനർ വി.സി.താജുദ്ധീൻ ഇരിക്കൂർ സ്വാഗതവും സെകട്ടറി മുഹമ്മദ് മശ്റൂഫ് പള്ളിക്കര നന്ദിയും പറഞ്ഞു.
മുതുകുട അബ്ദുൽ ഖാദിർ സഖാഫി, ചെറുവത്തൂർ ടി.കെ.സി അബ്ദുൽ ഖാദിർ ഹാജി, പാനൂര് വിധുകുമാർ കാമ്പ്രത്ത്, തളിപ്പറമ്പ് മുഹമ്മദ് നന്ദീബ് ബാഖവി അൽ വാരിസി ,ജിതേഷ് കണ്ണപുരം, അബ്ദുൽ ഖാദിർ ചൊവ്വ,സയ്യിദ് പി.പി ഇബ്റാഹിം തങ്ങൾ മാട്ടൂൽ, മീരാഭായ് കണ്ണപുരം, കെ.കെ റഹ്മത്ത് മാട്ടൂൽ, കെ.പി. മഹമൂദ് മൗലവി വേദാമ്പർ, അബ്ദുൽ കരീം പൂവ്വം എന്നീ ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങി.