മാസ്‌കിൽ വീഴ്ച വരുത്തിയാൽ പിഴ കൂടും; കടകളിൽ ഗ്ലൗസ് നിർബന്ധം; കർശന നടപടികളുമായി സർക്കാർ

5 / 100

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടികളുമായി സർക്കാർ. മാസ്‌ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കടകളിൽ കൃത്യമായ ശാരീരിക അകലം പാലിക്കണം. സാധനങ്ങൾ തൊട്ടുനോക്കുന്ന കടയാണെങ്കിൽ ഗ്ലൗസ് ധരിച്ചു മാത്രമേ കയറാവൂ. സാനിറ്റൈസർ നിർബന്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 90 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് നിയന്ത്രണങ്ങൾ വലംഘിച്ചാൽ പിഴ സംഖ്യ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളിൽ ക്രമീകരണങ്ങൾ ഒരുക്കേണ്ട ചുമതല കട ഉടമയ്ക്കാണ്. ക്രമീകരണങ്ങൾ ഏർപ്പെടുത്താത്ത പക്ഷം കട അടച്ചുപൂട്ടും. ജനങ്ങൾക്ക് വിഷമമുണ്ടാകുമെങ്കിലും നിയന്ത്രണങ്ങളുടെ ബാധ്യത ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: