ഒരു കിലോ കഞ്ചാവുമായി ഇരിട്ടി സ്വദേശി അറസ്റ്റിൽ.
ഇരിട്ടി: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇരിട്ടി സ്വദേശിയെ ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഷാബു.സി യും സംഘവും പിടികൂടി അറസ്റ്റ് ചെയ്തു. പയഞ്ചേരി വികാസ് നഗറിലെ വയൽ പീടികയിൽ വീട്ടിൽ വി.പി. ഷെരീഫ് (32 ) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും ഒരു കിലോ 150 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കണ്ണൂർ ഐ ബി പ്രിവന്റീവ് ഓഫീസർ ഒ .അബ്ദുൾ നിസാറിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കീഴൂർ കുന്നിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. കഞ്ചാവ് കടത്താനുപയോഗിച്ച കെ എൽ 58 എം 593 നമ്പർ ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ കെ.പി. പ്രമോദ്, ഐ ബി പ്രിവന്റീവ് ഓഫീസർ ഒ .അബ്ദുൾ നിസാർ, സി ഇ ഒ മാരായ കെ. രമീഷ്, ബാബുമോൻ ഫ്രാൻസിസ്, സന്ദീപ് ഗണപതിയാടൻ, എക്സൈസ് ഡ്രൈവർ കെ.ടി. ജോർജ്ജ് എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.