ഓണ്‍ലൈനിലൂടെ സ്വന്തമാക്കാം ഗദ്ദികയുടെ പരമ്ബരാഗത ഉല്‍പന്നങ്ങളും വനവിഭവങ്ങളും

തിരുവനന്തപുരം: സര്‍ക്കാരിന്റെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ സംരംഭകര്‍ക്ക് പിന്തുണയേകുന്ന ഗദ്ദിക പദ്ധതിയിലെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറുന്നു. കേരളത്തിന്റെ പാരമ്ബരാഗത ഉല്‍പന്നങ്ങളും വന വിഭവങ്ങളും ആമസോണിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണ് ഗദ്ദിക.

ലോകത്തെവിടെ നിന്നും കേരളത്തിന്റെ പരമ്ബരാഗത ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ആദിവാസി സംരംഭകരുടെ ഉല്‍പന്നങ്ങള്‍ മാത്രമല്ല, പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംരംഭകരുടേയും ഉല്‍പ്പന്നങ്ങള്‍ ഗദ്ദിക ബ്രാന്‍ഡില്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാണ്.
1
പ്രകൃതിദത്തമായ വന വിഭവങ്ങള്‍ക്കും പാരമ്ബര്യ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാരാറെയാണെന്നും ലോക മാര്‍ക്കറ്റില്‍ തന്നെ ഇതിന് വലിയ വിപണന സാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞ കേരള സര്‍ക്കാരാണ് പദ്ധതിക്ക് മുന്‍കൈയ്യെടുത്തിരിക്കുന്നത്. ലോകത്തെമ്ബാടും വ്യാപിച്ചുകിടക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സംവിധാനത്തെ ഇതിനായി ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ശ്രമത്തിന്റെ ഫലമായാണ് ആമസോണ്‍ എന്ന ആഗോള ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്ബനിയുമായി സഹകരിച്ച്‌ പദ്ധതി ആരംഭിച്ചത്.
2.jpg
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സംരംഭങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കാനാണ് ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ തീരുമാനിച്ചത്. പട്ടികജാതി-ആദിവാസി സംരംഭകരുടെ വിഭാഗത്തിലെ സംരംഭകരുടെ 50ഓളം ഉല്‍പ്പന്നങ്ങളാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് പട്ടികജാതി ക്ഷേമവകുപ്പ് ഡറക്ടര്‍ അലി അസ്ഗര്‍ പാഷ അറിയിച്ചു.
3
നേരത്തെ, പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പും കിര്‍ത്താഡ്സും ചേര്‍ന്ന് നടത്തുന്ന ഗദ്ദിക സാംസ്‌കാരികോത്സവവും ഉല്‍പ്പന്ന വിപണന മേളയും എല്‍ഡിഎഫ് സര്‍ക്കാര്‍ വിപുലീകരിച്ചിരുന്നു. അതിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ വിറ്റുവരവ് കോടിക്കണക്കിന് രൂപയിലേക്ക് എത്തുകയും ഗദ്ദിക വന്‍ വിജയമാവുകയും ചെയ്തു.
4.jpg
ഇതോടെയാണ് ഇവയ്ക്ക് വലിയൊരു മാര്‍ക്കറ്റ് ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആമസോണ്‍ കമ്ബനിയുമായി ചേര്‍ന്ന് 200 ല്‍ അധികം ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള ധാരണയിലായിട്ടുണ്ട്.
5.jpg
മാത്രമല്ല, ലോകപ്രശസ്തമായ വയനാടന്‍ മഞ്ഞള്‍, കുരുമുളക് തുടങ്ങിയവയും ഭക്ഷ്യസുരക്ഷ ലൈസന്‍സ് ലഭിച്ചാലുടന്‍ ആമസോണ്‍ വഴി ലഭ്യമാക്കുന്നുണ്ട്.
ആമസോണില്‍ കയറി ഗദ്ദിക എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച്‌ കൊടുത്താല്‍ ആദിവാസി ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റ് വരും.
8.jpg
മുളയില്‍ തീര്‍ത്ത പുട്ടുകുറ്റി, റാന്തല്‍ ലൈറ്റ്, ചിരട്ട പുട്ട് മേക്കര്‍, മുളയില്‍തീര്‍ത്ത ജഗ്ഗും മഗ്ഗും, വാട്ടര്‍ ബോട്ടില്‍, മുളകൊണ്ടുള്ള വിശറി, തേങ്ങകൊണ്ടുണ്ടാക്കിയ കൂജ, സ്ത്രീകളുടെ പേഴ്സ്, ബാഗ്, പാളത്തൊപ്പി എന്നിങ്ങനെ പാരമ്ബര്യ ഉല്‍പ്പന്നങ്ങളുടെ വലിയ നിരതന്നെ ലഭ്യമാണ്. മുള, ചിരട്ട, വനത്തിലെ ഈടുറ്റ തടികള്‍ എന്നിവ ഉപയോഗിച്ച്‌ നിര്‍മ്മിച്ചവയാണ് എല്ലാം.
7.jpg
ലോകം മുഴുവന്‍ ഒറ്റ ക്ലിക്കില്‍ വ്യാപാരം ചെയ്യാന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ വിപണിയുടെ സാധ്യത സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്ക് പുതിയ വെളിച്ചമേകുന്നതണ്. അതുകൊണ്ട് തന്നെ ഇവരുടെ ഉല്‍പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ എല്ലാവരുടേയും സഹകരണവും ക്ഷണിക്കുന്നുണ്ട്.69

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: