അധ്യാപികയെ കൈയേറ്റം ചെയ്ത വിദ്യാർഥിയുടെ പേരിൽ കേസ്

തളിപ്പറമ്പ്: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപികയെ കഴുത്തിന് പിടിച്ച്‌ കൈയേറ്റം ചെയ്തെന്ന പരാതിയിൽ മൂന്നാംവർഷ ബി.കോം. വിദ്യാർഥി ഇരിക്കൂറിലെ മുഹമ്മദ് ഇജാസിന്റെ (20) പേരിൽ പോലീസ് കേസെടുത്തു.സെപ്റ്റബർ 30-നായിരുന്നു സംഭവം. പരിക്കേറ്റ അധ്യാപിക തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിൽ ചികിത്സതേടിയിരുന്നു. ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസ് മുറിക്കുസമീപം വന്നതിനെ ചോദ്യം ചെയ്തപ്പോൾ ക്ഷുഭിതനായ പ്രതി കൈയേറ്റം ചെയ്തെന്നാണ് അധ്യാപിക പോലീസിൽ നൽകിയ പരാതിയിലുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. ഇജാസ് ഒളിവിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: