2018ൽ നടത്തിയ ടോക് ഷോയിൽ കണ്ണൂർ അരിമ്പ്ര സ്വദേശി ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടി

2018 മാർച്ചിൽ കൊട്ടാരക്കരയിൽ ശ്രീകണ്ഠൻ നായർ നയിച്ച ടോക് ഷോയിൽ പങ്കെടുക്കയും 670 ചോദ്യങ്ങൾ നേരിട്ട് ഗിന്നസ് റെക്കോർഡിൽ ഇടം നേടി. നാടിന്റെ അഭിമാനമായ റിനേഷ് അരിമ്പ്ര, നിലവിൽ 175 ചോദ്യങ്ങളുമായി ബിബിസിയിലെ ഗ്രഹാം ബെല്ലിന്റെ റിക്കോർഡാണ് മറികടന്നത്.
മയ്യിൽ അരിമ്പ്രയിലെ സി എം കൃഷ്ണന്റെയും ടി.കെ കമലാക്ഷിയുടേയും മകനാണ്.
നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച റിനേഷ്‌ അടുത്തിടെ റിലീസാകാനിരിക്കുന്ന സുരേന്ദ്രൻ കല്ലൂർ സംവിധാനം ചെയ്ത മുന്ന എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
മികച്ച അനൗൺസറും സ്‌റ്റേജ് അവതാരകനുമായ റിനേഷ് ഇപ്പോൾ വിജയകരമായി മുന്നേറികൊണ്ടിരിക്കുന്ന കണ്ണൂർ സംഘകല എന്ന വിൽകലാമേള ട്രൂപ്പിൽ അംഗമാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: