കരാറുകാരന്റെ മരണത്തിൽ പ്രതിഷേധിച്ച്‌ ഗാന്ധിജയന്തിദിനത്തിൽ ഡിവൈഎഫ്‌ഐയുടെ നീതിസത്യഗ്രഹം

ചെറുപുഴ: കരാറുകാരൻ ജോസഫ്‌ മുതുപാറക്കുന്നേലിന്റെ മരണത്തിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ പെരിങ്ങോം ബ്ലോക്ക് കമ്മിറ്റി ചെറുപുഴയിൽ സംഘടിപ്പിച്ച സത്യഗ്രഹത്തിന്റെ സമാപനം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്‌തു.
കെ കരുണാകരനെ വിറ്റുകാശാക്കിയ നേതാക്കൾക്കെതിരെ എന്തുകൊണ്ട് കോൺഗ്രസ്‌ നേതൃത്വം നടപടി എടുക്കുന്നില്ലെന്ന് എം വി ജയരാജൻ ചോദിച്ചു. ‘അഹിംസാ വാദികളുടെ അഴിമതി, ജീവനെടുക്കുന്ന വഞ്ചന, ജോസഫിന് നീതിക്കായി തുടരുന്ന പോരാട്ടം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഗാന്ധിജയന്തി ദിനത്തിൽ “നീതിസത്യഗ്രഹം’ സംഘടിപ്പിച്ചത്. മുൻ സംസ്ഥാന ജോ. സെക്രട്ടറി സി സത്യപാലൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ പി അജിത്ത് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പി പി സിദിൻ, ജില്ലാ കമ്മിറ്റി അംഗം കെ ബിജി, വി പി രജീഷ്, കെ നിതിൻ, എ അഖിൽ, കെ പി സനൂജ്, കെ അഭിജിത്ത്, എൻ എം അനസ്, അരുൺ പ്രേം തുടങ്ങിയവർ സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ, കെ ഡി അഗസ്റ്റിൻ, എ വി രഞ്ജിത്ത്, കെ എം ഷാജി, എം അരുൺ, കെ ബിജി, കെ വി വിജയൻ, എ അഖിൽ, സി പി റംഷ, വി പി രജീഷ്, പി നിതിൻ, പി പി സിദിൻ തുടങ്ങിയവർ സത്യഗ്രഹത്തെ അഭിസംബോധന ചെയ്ത്‌ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: