അഖില കേരള പ്രൊഫെഷണൽ നാടകമത്സരം: സംഘടകസമിതി സമിതി രൂപികരിച്ചു

വേളം പൊതുജന വായനശാല സംഘടിപ്പിക്കുന്ന ഒ. മാധവൻ സ്മാരക അഖില കേരള പ്രൊഫെഷണൽ നാടകമത്സരത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം വായനശാലയിൽ വെച്ച് നടന്നു. കണ്ണൂർ ജില്ല ലൈബ്രറി കൌൺസിൽ എക്സിക്യൂട്ടിവ് അംഗം ശ്രീ. യു. ജനാർദ്ദനൻ, താലൂക് കൌൺസിൽ അംഗം, ശ്രീ സി. സി നാരായണൻ എന്നിവർ നാടക മത്സര സംഘാട ടനത്തെകുറിച് സംസാരിച്ചു. നാടകമത്സരം ഡിസംബർ 1മുതൽ 6വരെ വായനശാല ഓഡിറ്റോറിയത്തിൽ നടക്കും
കേരളത്തിലെ നാടകപ്രസ്ഥാനത്തിന് സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്ക് എല്ലാ വർഷവും ഒ. മാധവന്റെ സ്‌മരണക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം നൽകുന്നതായിരിക്കും. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ സഹകരണ ത്തോടെയാണു പുരസ്‌കാരം നൽകുന്നത്.
സംഘാടക സമിതി യോഗത്തിൽ ശ്രീ കെ . പി. രാധാകൃഷ്ണൻ, കെ. മനോഹരൻ, കെ. ബിജു, സി. ജിതേഷ്, കെ. ശ്രീജേഷ്, കെ. പ്രദീപൻ, യു. ശ്രീകാന്ത്. വി. സുധാകരൻ, യു. കുഞ്ഞപ്പ, എന്നിവർ സംസാരിച്ചു.
രക്ഷാധികാരികൾ : ശ്രീ ബിജു കണ്ടക്കൈ, എം. സി. ശ്രീധരൻ, കെ. രാധിക
ചെയർമാൻ :ശ്രീ. കെ. പി. രാധാകൃഷ്ണൻ
വൈസ്. ചെയർമാൻമാർ :കെ. മനോഹരൻ, വി. പി. ഭാസ്കരൻ.
ജനറൽ കൺവീനർ :യു. ലക്ഷ്മണൻ
കൺവീനർ മാർ:കെ. കെ. പ്രഭീഷ്, കെ. സുനീഷ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: