കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് തുടര്‍ന്ന് വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുക്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി വേണമെന്ന് മന്ത്രിയോടു ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നു കൂടി ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചാല്‍ തമിഴ്നാടിനും കര്‍ണ്ണാടകയുടെ തെക്കന്‍ പ്രദേശത്തുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ജന്‍ വികാസ് പദ്ധതി പ്രകാരം കൂടുതല്‍ ഗുണഭോക്താക്കളെയും കൂടുതല്‍ പ്രദേശത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: