കണ്ണൂര്‍ വിമാനത്താവളം കാണണോ, ഇതാ നിങ്ങള്‍ക്കും അവസരം

മട്ടന്നൂർ∙ നിർമാണം പൂർത്തിയായ കണ്ണൂർ വിമാനത്താവളം സന്ദർശിക്കാൻ

പൊതുജനങ്ങൾക്ക് അവസരം ഒരുക്കുന്നു. ഈ മാസം അഞ്ചു മുതൽ 12 വരെ എല്ലാ ദിവസവും

രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് പ്രവേശനം നൽകുക. തിരിച്ചറിയൽ കാർഡ്

കരുതേണ്ടതാണ്. സന്ദർശകരുടെ വാഹനങ്ങൾ വിമാനത്താവളത്തിന്റെ കാർ പാർക്കിങ്

സ്ഥലത്ത് നിർത്തിയിടണം. സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ

സേനയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ പാലിക്കണം. ടെർമിനൽ

കെട്ടിടത്തിനുള്ളിൽ ഭക്ഷണ സാധനങ്ങളും പാനീയങ്ങളും അനുവദിക്കില്ല.

പ്ലാസ്റ്റിക് സാധനങ്ങളും മറ്റും പരിസരത്ത് ഉപേക്ഷിക്കാനും പാടില്ല.

വിമാനത്താവളം പൂർണമായും പ്രവർത്തന സജ്ജമാണെന്നും ഭൂമി വിട്ടു

നൽകിയവർക്കും പ്രവാസികൾക്കും പൊതു ജനങ്ങൾക്കും വിമാനത്താവളം കാണാൻ അവസരം

ഒരുക്കുകയാണെന്നും കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: