പാടി തീർത്ഥം ജനകീയ മാർച്ച് നടത്തി

കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിലെ പ്രധാന ജലസ്രോ തസ്സായ പാടി തീർത്ഥവും നീരുറവകളും വെള്ളച്ചാട്ടവും തണ്ണീർത്തടങ്ങളും സർക്കാർ മുൻകൈയെടുത്ത് പൊതു ഉടമസ്ഥതയിലാക്കുക,ഡാറ്റാബേങ്കിൽ ഉൾപ്പെടുത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കുക,അനധികൃത നിർമ്മാണ പ്രവൃത്തികൾ നിർത്തിവെയ്പിക്കുക, ജൈവ വൈവിധ്യ ബോർഡ് – CWRDM പഠന റിപ്പോർട്ടുകളിൽ ഉചിതമായ നടപടികൾ സ്വീകരിക്കുക

എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പാടിതീര്‍ത്ഥം തണ്ണീര്‍ത്തടസംരംക്ഷണ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കൊളച്ചേരി ഗ്രാമപഞ്ചായത്ത്,വില്ലേജാഫിസുകളിലേക്ക് ജനകിയ മാര്‍ച്ചു നടത്തി. മാര്‍ച്ച് കൊളച്ചേരി ഊട്ടുപുറത്തുനിന്നും ആരംഭിച്ചു. വി.വി. ശ്രീനിവാസന്‍ ,എംവി.കൃഷ്ണന്‍ ,ടി.കൃഷ്ണന്‍, സി. രാജേഷ് എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ,വില്ലേജ് ആഫീസര്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും വിഷയത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: