കടമ്പൂർ ഈസ്റ്റ് യുപി സ്കൂൾ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

എടക്കാട്: കടമ്പൂർ ഈസ്റ്റ് യു.പി.സ്കൂളിൽ സംവിധാനിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം

കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ നിർവഹിച്ചു. ഗണിതലാബ് കണ്ണൂർ സൗത്ത് ബി.പി.ഒ, എ. പ്രകാശ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ എം.എൽ.എ ഫണ്ടുപയോഗിച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെയാണ് സ്മാർട്ട് ക്ലാസ് ഒരുക്കിയത്.

പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ശ്യാമള അധ്യക്ഷത വഹിച്ചു. കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡൻറ് എ.കെ.ഹാരിസ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ജയരാജൻ, അലുംനി അസോസിയേഷൻ വൈസ് പ്രസിഡണ്ട് പി. അബ്ദുൽ മജീദ്, പി.ടി.എ.പ്രസിഡന്റ് എം.കെ. നൗഷാദ്, സി.നാരായണൻ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത്തല ക്വിസിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനി ഫാത്തിമത്തുൽ ശിഫക്ക് പ്രസിഡന്റ് കെ. ഗിരീശൻ ഉപഹാരം നൽകി. ഹെഡ്മിസ്ട്രസ് കെ. രജനി ടീച്ചർ സ്വാഗതവും മദർ പി ടി എ പ്രസിഡന്റ് എം. പ്രിയ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: