‘മൂന്നാംവഴി’ പ്രസിദ്ധീകരണങ്ങളുടെ കണ്ണൂർ ബ്യൂറോ ഉദ്ഘാടനം ചെയ്തു

മൂന്നാംവഴി പ്രസിദ്ധീകരണങ്ങളുടെ കണ്ണൂർ ബ്യൂറോ പ്രവർത്തനമാരംഭിച്ചു. സഹകരണ മേഖലയിലെ സമഗ്ര വിവരങ്ങളുമായി പുറത്തിറക്കുന്ന മാസിക, വെബ് സൈറ്റ്, യുടൂബ് ചാനൽ എന്നിവയാണ് മൂന്നാം വഴി പ്രസിദ്ധീകരണങ്ങൾ.മാർക് മീഡിയ ഡയറക്ടറും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർമാനുമായ ജി.നാരായണൻകുട്ടി മാസ്റ്റർ ആണ് ഉദ്ഘാടനം ചെയ്തത്. മൂന്നാംവഴി എക്സിക്യൂട്ടിവ് എഡിറ്റർ ടി.സുരേഷ് ബാബു അധ്യക്ഷനായിരുന്നു.

സഹകരണ മേഖലയിലെ വാർത്തകളും സംഭവങ്ങളും വസ്തുനിഷ്മാ യും വേഗത്തിലും ജനങ്ങളിലെത്തിക്കുക എന്നതാണ് മാർക് മീഡിയയുടെ നേതൃത്വത്തിലുള്ള മൂന്നാംവഴിയുടെ ലക്ഷ്യമെന്ന് ജി.നാരായണൻകുട്ടി മാസ്റ്റർ പറഞ്ഞു.

2017 ഒക്ടോബറിലാണ് മൂന്നാംവഴി കോഴിക്കോടു നിന്നും പ്രസിദ്ധീകരണം ആരംഭിച്ചത്. മൂന്നാം വഴിയുടെ ന്യൂസ് പോർട്ടൽ മെയ് മാസത്തിലും പ്രവർത്തനം തുടങ്ങി. http://www.moonamvazhi.com വെബ് സൈറ്റിൽ സഹകരണ വാർത്തകൾ അപ്പപ്പോൾ ലഭ്യമാണ്. Youtube/moonamvazhi എന്ന ഐഡിയിൽ യുടൂബ് ചാനലും ലഭ്യമാണ്.

ചടങ്ങിൽ ചിറക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പ്രശാന്തൻ, പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ മാണിക്കര ഗോവിന്ദൻ ,കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി.സുനിൽകുമാർ , കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൻ.പി.സി.രഞ്ജിത്, മീഡിയ വൺ ചാനൽ റിപ്പോർട്ടർ സുനിൽ ഐസക്, മാർക് മീഡിയ ഡയറക്ടർ ദീപ ദീപൻ, മൂന്നാം വഴി ചീഫ് റിപ്പോർട്ടർ ടി.വിനിത എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: