കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പി ജി മൂന്നാം സെമസ്റ്റർ പരീക്ഷകൾ നവംബറിലേക്കു മാറ്റണം: ജി എച് എം

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പി ജി മൂന്നാം സെമസ്റ്റർ പരീക്ഷകൾ നവംബറിലേക്കു മാറ്റണമമെന്നു ജി എച് എം ആവശ്യപ്പെട്ടു. പിജി പരീക്ഷകൾ നവംബർ മാസത്തിലേക്കു മാറ്റണം, അവസാന നിമിഷം പരീക്ഷ തീയതികൾ മാറ്റുന്ന പ്രവണത അവസാനിപ്പിക്കണം,ഒരു ഫിക്സഡ് ടൈം ടേബിൾ ഉടനെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, എക്സാം കൺട്രോളർ, രജിസ്ട്രാർ എന്നിവർക്കു ജി എച് എം പരാതി നൽകി.

ഒക്ടോബർ എട്ടാം തീയതി മുതൽ പരീക്ഷകൾ നടക്കുമെന്ന് ടൈം ടേബിൾ അടക്കം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പരീക്ഷകൾ ഒരാഴ്ചത്തേക്ക് നീട്ടി വെച്ചതായി പത്രവാർത്തകൾ വന്നെങ്കിലും ഔദ്യോഗികമായി ഇതുവരെ പുതിയ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യവുമല്ല.നവംബറിൽ നടക്കേണ്ട പരീക്ഷ ഇത്തവണ ഒക്ടോബറിലാക്കിയത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

പുതിയ വൈസ്‌ചാൻസലർ ആനുവൽ കലെണ്ടറടക്കം പുതിയ പ്ലാനുകൾ കൊണ്ടുവരുന്നത് സ്വാഗതാർഹമാണെങ്കിലും അത് ഒറ്റയടിക്ക് നടപ്പിലാക്കുമ്പോൾ വിദ്യാർത്ഥികൾക്ക് സിലബസ് തീർക്കാനുള്ള സമയം കിട്ടിയിട്ടുണ്ടോ എന്നതു പരിശോധിക്കണം. തീരുമാനങ്ങൾ നേരത്തെ തന്നെ അറിയിക്കാത്തതു വിദ്യാർത്ഥികളെ ദുരിതത്തിലാക്കിയിട്ടുണ്ട്.

അവസാനഘട്ടത്തിൽ ഒരാഴ്ച നീട്ടിയതുകൊണ്ടു നഷ്ടമാകുന്നത് പലരുടെയും മുൻപേ നിശ്ചയിച്ച പരിപാടികളാണ്. ഒന്നുകിൽ പരീക്ഷകൾ നവംബർ മാസത്തിലേക്കു മാറ്റുകയോ അല്ലെങ്കിൽ നേരത്തെ നിശ്ചയിച്ച പ്രകാരം ഒക്ടോബർ 8നു തന്നെ പരീക്ഷകൾ തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യണം. അതോടൊപ്പം തന്നെ ഒരു ഫിക്സഡ് ടൈം ടേബിൾ ഉടനെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം.

യൂണിവേഴ്സിറ്റിയിലെ പി ജി വിദ്യാർത്ഥികൾ ഒന്നടങ്കം പ്രതിഷേധവുമായി മുന്നോട്ടു വന്നതോടെയാണ് ഗ്രേറ്റ്‌ ഹിസ്റ്ററി മേക്കേഴ്‌സ് പരാതി നൽകിയത്. ജി എച് എം നു വേണ്ടി സെക്രട്ടറി ബുർഹാൻ തളങ്കര, തമീം കെ എസ്, സാദിഖ്‌ സാഛാ, dr ഇസ്മായിൽ ശിഹാബുദ്ധീൻ എന്നിവർ വിദ്യാർത്ഥികളോട് ആശങ്കകൾ ആരാഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: