കാണാതായ മധ്യവയസ്കന്റെ ഓട്ടോയും മൊബൈലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കണ്ണപുരം .ചെറുകുന്നിൽ നിന്നും കാണാതായ മധ്യവയസ്കന്റെ ഓട്ടോയും മൊബൈൽ ഫോണും ചെരിപ്പും വളപട്ടണം പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി . ചെറുകുന്ന് ചൈനാ ക്ലറോഡിന് സമീപം താമസിക്കുന്ന കുഞ്ഞപ്പയുടെ മകൻ ഓട്ടോ ഡ്രൈവറായ കെ.തമ്പാനെ ( 53 ) യാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ വീട്ടിൽ നിന്നും കാണാതായത് . തുടർന്ന് ബന്ധുക്കൾ കണ്ണപുരം പോലീസിൽ പരാതി നൽകി . ഇതിനിടെയാണ് വളപട്ടണം പാലത്തിന് സമീപം ഓട്ടോ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . വളപട്ടണം പോലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തു . കാണാതായ ഡ്രൈവർ പുഴയിൽ ചാടിയിട്ടുണ്ടെന്ന നിഗമനത്തിൽ തെരച്ചിൽ നടക്കുന്നുണ്ട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: