ജലപരിശോധനയ്ക്ക് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലാബുകള്‍

6 / 100

സംസ്ഥാനതല ഉദ്ഘാടനം സപ്തംബര്‍ ഏഴിന്
ജലപരിശോധനയ്ക്കായി സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലാബുകള്‍ സജ്ജമാക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സപ്തംബര്‍ ഏഴിന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ഓണ്‍ലൈനായാണ് നിര്‍വ്വഹിക്കുക. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. പരിശീലന മാനുവല്‍ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. 
ഹയര്‍ സെക്കണ്ടറി  വിഭാഗത്തിലെ കെമിസ്ട്രി ലാബുകളിലാണ് ജലപരിശോധന സംവിധാനം ഒരുക്കുന്നത്. പൊതുജനങ്ങള്‍ക്ക് ജല സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. കെമിസ്ട്രി ലാബിന്റെ ചുതലയുള്ള അധ്യാപകനും വിദ്യാര്‍ഥികളും പരിശോധനയില്‍ പങ്കെടുക്കും. ഇവര്‍ക്കാവശ്യമായ പരിശീലനം ഉടന്‍ നല്‍കും. എട്ടുതരം പരിശോധനകളാണ് ലാബുകളില്‍ നടത്തുന്നത്. സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജലഗുണതാ പരിശോധന സംവിധാനം ഘട്ടം ഘട്ടമായി നടപ്പിലാക്കും.  
ജില്ലയിലെ എകെജി സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരളശ്ശേരി, കെ നായനാര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വേങ്ങാട്, മുഴപ്പിലങ്ങാട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാലയാട്, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചാല, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാടാച്ചിറ,  എകെജി സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിണറായി എന്നിവിടങ്ങളിലെ ലാബുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. 
ഹരിത കേരള മിഷന്‍ എക്‌സി വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ ടി എന്‍ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ജീവന്‍ ബാബു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയപാലന്‍ എന്നിവര്‍ പങ്കെടുക്കും. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: