സുഭിക്ഷ കേരളം: പച്ചയണിഞ്ഞ് കടന്നപ്പള്ളിപാണപ്പുഴ പഞ്ചായത്ത്

8 / 100

 

തലമുറകള്‍ കൈമാറി വരുന്ന കാര്‍ഷിക പാരമ്പര്യം ആണ് കടന്നപ്പള്ളി എന്ന ഗ്രാമത്തിന്റെ പ്രത്യേകത. കാര്‍ഷികരംഗത്തെ നേട്ടങ്ങളിലേക്കുള്ള ഇവരുടെ കുതിപ്പിന് പിന്നില്‍ കൃഷിതന്നെ മുഖ്യ തൊഴില്‍ ആക്കി മാറ്റിയ ഇവിടുത്തെ ജനതയുടെ കഠിനാധ്വാനം തന്നെയാണ്.  നെല്ലും പാലും മാത്രമല്ല പച്ചക്കറി ഉല്‍പാദനത്തിലും സ്വയംപര്യാപ്തരാണ് പഞ്ചായത്ത് . സംസ്ഥാന സര്‍ക്കാരിന്റെ  സുഭിക്ഷ കേരളം പദ്ധതി പൂര്‍ണ അര്‍ത്ഥത്തില്‍ തന്നെ ഏറ്റെടുത്ത് നടപ്പിലാക്കുകയാണ് കടന്നപ്പള്ളിപാണപ്പുഴ ഗ്രാമപഞ്ചായത്ത്. പാണപ്പുഴ വില്ലേജില്‍ ഏഴും വയല്‍ പ്രദേശത്ത് ഹരിത ഗ്രൂപ്പ് അംഗങ്ങള്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ 10 ഏക്കറിലധികം വരുന്ന തരിശുഭൂമിയെ പച്ചയണിയിച്ചു കഴിഞ്ഞു .
പാട്ടത്തിനെടുത്ത ഭൂമിയില്‍ വാഴ, ചേന ,ചേമ്പ് ,ഇഞ്ചി ,മഞ്ഞള്‍ പയര്‍, പാവല്‍, പടവലം ,വെണ്ട, മത്തന്‍, കുമ്പളം തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഉണ്ട്. കീടനിയന്ത്രണം പ്രകൃതി സൗഹൃദമാക്കാന്‍ ചെണ്ടുമല്ലിയും ചോളവും നട്ടു പിടിപ്പിച്ചിട്ടുണ്ട്. പൊന്നച്ചേരിയില്‍ രണ്ട് ഏക്കറിലധികം പന്തല്‍ കൃഷി ഉള്‍പ്പെടെ അഞ്ചേക്കറോളം തരിശുഭൂമിയില്‍ ആണ് കൃഷി. വനിത ഗ്രൂപ്പുകള്‍ ചേര്‍ന്ന് ജൈവ പച്ചക്കറി വ്യാപന പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിനുപുറമെ കിഴങ്ങുവര്‍ഗങ്ങളുടെ കൃഷി വേറെയും. നിലവില്‍ ഒമ്പത് ഹെക്ടര്‍ തരിശ് ഉള്‍പ്പെടെ ഇരുപതു ഹെക്ടര്‍ ഭൂമിയില്‍ മഴക്കാല പച്ചക്കറി കൃഷി ഇവര്‍ നടപ്പാക്കിക്കഴിഞ്ഞു. 35 ഹെക്ടറില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി മികച്ച രീതിയില്‍ നെല്‍കൃഷി നടത്തിവരുന്നുണ്ട്.  നൂറേക്കര്‍ വര്‍ധനവാണ് വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് കൃഷി ഓഫീസര്‍ ജിതിന്‍ പറയുന്നു. ഭക്ഷ്യധാന്യ ഉല്‍പാദനത്തിന് പുറമേ മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആയി ഉഴുന്ന് കൃഷിയും നടത്തിവരുന്നുണ്ട്. മൃഗപരിപാലനം, തേനീച്ച വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങി എട്ട് സംയോജിത കൃഷിയിടങ്ങള്‍ കൂടി പഞ്ചായത്തില്‍ നടത്തിയിട്ടുണ്ട്.

——————————

*ADVERTISEMENT*

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: